Hot Posts

6/recent/ticker-posts

ജസ്റ്റിസ് സൺഡേ ആചരണം


കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ ഡിസിഎംഎസ് സംഘടനയുടെ ആഭിമുഖ്യത്തിൽ 21 ഞായറാഴ്ച ജസ്റ്റിസ് സൺഡേ ദിനമായി ആചരിക്കും. സമൂഹത്തിൽ ദളിത് കത്തോലിക്കാ സമൂഹം നേരിടുന്ന നീതി നിഷേധത്തിനെതിരെ നടത്തുന്ന ദിനാചരണമാണിത്. 



രാവിലെ 8:15 ന് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തും. തുടർന്ന് പാരിഷ് ഹാളിൽ പൊതുസമ്മേളനം. ലൈജു ജോസഫ് താന്നിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. 




ബെന്നി കുന്നേൽ, സാലി പാതിരിയിൽ, ജിത്തുമോൻ കുന്നുംപുറം തുടങ്ങിയവർ പ്രസംഗിക്കും. സിജിമോൻ കരിഞ്ഞാങ്കൽ, ബീന ഇമ്മാനുവേൽ കടയിൽപുത്തൻവീട്, ടിന്റു ഷിബു പുളിക്കൽ, ജോഷി കുമ്മേനിയിൽ, ബിന്ദു ശ്രീനി കൊണ്ടൂർ, ജിൻസി സജി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Reactions