Hot Posts

6/recent/ticker-posts

പാലായിലെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം : യൂണിറ്റ് വൈസ് പ്രസിഡന്റ്


പാലായിലെ വ്യാപാരികൾ മഴക്കെടുതി മൂലം കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നതായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി  പാലാ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.



പൂഞ്ഞാർ ഈരാറ്റുപേട്ട, തീക്കോയി മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ പാലായിലെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.




സർക്കാരും ഇൻഷുറൻസ് കമ്പനികളും സഹായിച്ചാൽ മാത്രമേ വ്യാപാര മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുവെന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. പാലാ ന​ഗരസഭാ ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാനുമാണ് ബൈജു കൊല്ലംപറമ്പിൽ.


Reactions