Hot Posts

6/recent/ticker-posts

സ്‌കൂളിൽ ഓണാഘോഷം; മാവേലിയായും വാമനനായും പെൺകുട്ടികൾ


കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പെൺകുട്ടികൾ മാവേലിയായും വാമനനായും വേഷം ധരിച്ചെത്തിയത് പുതുമയായി.  



മാവേലിയും വാമനനും സഹപാഠികൾക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് മറ്റ് ഓണാഘോഷ പരിപാടികളും വിപുലമായി നടന്നു. 
സിസ്റ്റർ ജെയിൻ പരിപാടികൾക്ക് നേതൃത്വം നൽകി. 






വാമനനായി വേഷപ്പകർച്ച നടത്തിയത് അനുശ്രീ ആയിരുന്നു. ഐറിൻ റോയി മാവേലിയായി എത്തി.


Reactions