Hot Posts

6/recent/ticker-posts

മാർ ജേക്കബ് മുരിക്കൻ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നു


പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്ഥാനമൊഴിയുന്നു. പരിപൂർണ ഏകാന്ത സന്യാസ ജീവിതത്തിലേക്ക് കടക്കാനുള്ള ബിഷപ്പിന്റെ ആ​ഗ്രഹത്തിന്റെ മുന്നോടിയായിട്ടാണ് സ്ഥാനത്യാ​ഗത്തിനുള്ള തീരുമാനം. 



ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പരിപൂർണ സന്യാസ ജീവിതം സ്വീകരിക്കുന്ന ആദ്യ ബിഷപ്പാകും മാർ ജേക്കബ് മുരിക്കൻ. 




സന്യാസ ജീവിതം നയിക്കാനുളള ആ​ഗ്രഹം ബിഷപ് രണ്ട് വർഷം മുമ്പേ സഭയെ അറിയിച്ചിരുന്നു. സഭയ്ക്ക് വാ​ഗമണ്ണിലോ പീരുമേട്ടിലോ ഉള്ള സ്ഥലത്ത് ഏകാന്ത സന്യാസ ജീവിതം നയിക്കാനാണ് മാർ ജേക്കബ് മുരിക്കന്റെ ആ​ഗ്രഹം.


Reactions