Hot Posts

6/recent/ticker-posts

പാലാ നഗരമദ്ധ്യത്തിൽ റോഡ് ഇടിഞ്ഞു താണു; സുരക്ഷിതമാക്കും - ആൻ്റോ പടിഞ്ഞാറേക്കര


പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞുതാണ് വലിയ ഗർത്തം രൂപം കൊണ്ടു. നഗരസഭയുടെ ന്യായവില ഭക്ഷണശാലയുടെ സമീപമാണ് വലിയ കുഴി രൂപം കൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ഓട ഉണ്ട് എന്നാണ് കരുതുന്നത്. ഇതിൻ്റെ സ്ലാബുകൾ തകർന്നതാണോ എന്ന് സംശയിക്കുന്നു.




വ്യാഴാഴ്ച രാവിലെ ഈ ഭാഗത്തു കൂടി കടന്നു പോയവരാണ് ടാർഭാഗം ഇടിഞ്ഞിരിക്കുന്നതായി കണ്ടത്.തുടർന്ന് പോലീസിൽ അറിയിക്കുകയും ഈ ഭാഗത്ത് സുരക്ഷാവേലികെട്ടുകയും ചെയ്തു. ഇതേ തുടർന്ന് ന്യായവില ഭക്ഷണശാല അടയ്ക്കുകയും ചെയ്തു. വൺവേ റോഡിൽ ഒരു വശം ചേർന്നായതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല. ഉച്ചഭക്ഷണ സമയത്തായിരുന്നുവെങ്കിൽ നിരവധി പേർ എത്തുന്ന സ്ഥലമാണ് ഇവിടം. കൂടാതെ ഈ ഭാഗത്ത് വാഹന പാർക്കിംഗും ഉള്ള ഭാഗമാണ്.



വിശദ പരിശോധനയ്ക്കായി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ എത്തി പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.ഡബ്ല്യു ഡി അധികൃതർ അറിയിച്ചു. റവന്യൂ, പോലീസ്, നഗരസഭാ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.


നഗരത്തിലെ പ്രധാന റോഡിൽ രൂപം കൊണ്ടിരിക്കുന്ന ഗർദ്ദം പരിശോധിച്ച് ഗതാഗത തടസ്സം ഉണ്ടാവാതെ സമയബന്ധിതമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും വാർഡ് കൗൺസിലർ ബിജി ജോജോയും  പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ സിജി പ്രസാദ്, കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി, സാവിയോ കാവുകാട്ട്, നീന ചെറുവള്ളി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Reactions