Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം; ദുരിതം തീരാതെ പടിഞ്ഞാറൻ മേഖല


കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം. പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിൻറെ വരവ് കുറഞ്ഞു. മഴ മാറി നിൽക്കുന്ന സ്ഥിതിയാണെങ്കിൽ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷ.


മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്നു. തീക്കോയി, പാലാ എന്നിവിടങ്ങളിലും നദിയിലെ  ജലനിരപ്പ് കുറഞ്ഞു.  നാഗമ്പടം, കോടിമത, കുമരകം മേഖലകളിൽ മാത്രമാണ് അപകടനിലയ്ക്ക്  മുകളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്.



കോട്ടയം റൂട്ടിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. 66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്. 2076 പേർ ക്യാമ്പിൽ ഉണ്ട്. തിരു വാർപ്പ് പഞ്ചായത്തിൽ 6 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 


ഇവിടെ 350 പേരെ ക്യാമ്പിലേക്ക് മാറ്റി. ആർപ്പുക്കര മേഖലയിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. 

Reactions