Hot Posts

6/recent/ticker-posts

വിവാദങ്ങൾക്കിടയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം കമ്മിറ്റി യോഗം


നീണ്ട ഇടവേളയ്ക്ക് ശേഷം പാലാ മുനിസിപ്പൽ സ്റ്റേഡിയം കമ്മിറ്റി യോഗം തിങ്കളാഴ്ച (ഓ​ഗസ്റ്റ് 8) ചേരും. യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കും.



സ്റ്റേഡിയത്തിൽ കായിക താരങ്ങൾക്കും, നടപ്പുകാർക്കുമുള്ള നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സ്‌റ്റേഡിയത്തിൽ അടുത്ത കാലത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ വെളിച്ചത്തിൽ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ അടുത്തിടെ ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗവും തീരുമാനമെടുത്തിരുന്നു.



അന്ന് സ്‌റ്റേഡിയത്തിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ അവതരിപ്പിച്ചിരുന്നു.


Reactions