തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2022 - 2023 വാർഷികപദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായി ഗ്രാമസഭാ യോഗങ്ങൾ ആഗസ്റ്റ് 27-ന് ആരംഭിക്കും.
27-ന് 3 മണിക്ക് ആറാം വാർഡും 4 മണിക്ക് ഏഴാം വാർഡും വെള്ളികുളം സെന്റ് ആന്റണിസിലും, 28 - ന് 10.30-ന് എട്ടാം വാർഡ് ഒറ്റയീട്ടി എസ് സി സംസ്ക്കാരികനിലയത്തിലും, 12 മണിക്ക് പത്താം വാർഡ് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും, 2 മണിക്ക് നാലാം വാർഡ് മംഗളഗിരി എൽപിഎസ് ലും, 3 മണിക്ക് മൂന്നാം വാർഡ് മംഗളഗിരി എൽപിഎസ് ലും, 4.30 -ന് ഒന്നാം വാർഡ് തീക്കോയി സെന്റ് മേരീസ് എൽപിഎസ് ലും നടക്കും.
സെപ്റ്റംബർ 2 ന് 3 മണിക്ക് പതിമൂന്നാം വാർഡ് ഞണ്ടുകല്ല് അങ്കണവാടിയിലും, സെപ്: 3 - ന് 3 മണിക്ക് ഒൻപതാം വാർഡ് വേലത്തുശ്ശേരി എൽപിഎസ് ലും, 4 മണിക്ക് രണ്ടാം വാർഡ് തീക്കോയി സെന്റ് മേരീസ് എൽപിഎസ് ലും, 4 - ന് രാവിലെ 11 മണിക്ക് അഞ്ചാം വാർഡ് ഒറ്റയീട്ടി എസ് സി സംസ്ക്കാരികനിലയത്തിലും, ഉച്ചക്കഴിഞ്ഞ് 2 മണിക്ക് പതിനൊന്നാം വാർഡ് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും, 3 മണിക്ക് പന്ത്രണ്ടാം വാർഡ് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും, സെപ്: 5 ന് രാവിലെ 11 മണിക്ക് എസ് ടി ഊരുക്കൂട്ടം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ചേരുന്നതാണെന്ന് പ്രസിഡന്റ് കെ.സി.ജെയിംസ് അറിയിച്ചു.








