Hot Posts

6/recent/ticker-posts

പാലായിൽ വീണ്ടും വാഹനാപകട മരണം


പാലാ പുലിയന്നൂര്‍ ജംഗ്ഷന് സമീപം കാറും ഓട്ടോയും തമ്മിൽ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മേവട കുന്നപ്പള്ളിയില്‍ കെ.ജെ.ജോസഫ് (78) ആണ് മരിച്ചത്.


പാരലല്‍ റോഡില്‍ നിന്നും കാര്‍ മെയിന്‍ റോഡിലേയ്ക്ക്  കടക്കുന്നതിനിടെ വേഗതയിലെത്തിയ ഓട്ടോറിക്ഷ കാറിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പാലാ ഈരാറ്റുപേട്ട റോഡിൽ രാവിലെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു.



Reactions