സിനിമശാലകളിൽ ഇന്നത്തെ കാലത്ത് കൂവലുകൾ കേൾക്കുന്നത് ഫാൻ ഫൈറ്റ്കളുടെ ഭാഗമായിട്ടോ അല്ലെങ്കിൽ ആളുകൾക്ക് ഇഷ്ടമില്ലാതെ വരുന്ന രംഗങ്ങളോ ഡയലോഗ്കളോ ഒക്കെ വരുമ്പോഴാണ്. എന്നാൽ മലയാള സിനിമ പ്രേക്ഷകരെ ഒരു കാലത്ത് പുതിയ ഉദയങ്ങളിലേക്ക് ഒരു പൂവൻകോഴി കൂകി ഉണർത്തിയിരുന്നു.
അതെ പറഞ്ഞു വരുന്നത് ഉദയ സ്റ്റുഡിയോയെക്കുറിച്ചാണ്. ഉദയായുടെ മുഖമുദ്ര ആയിരുന്നു സിനിമകൾ ആരംഭിക്കുമ്പോൾ ബാനറിനൊപ്പം കാണിക്കുന്ന ഭൂഗോളവും പൂവൻകോഴിയും.
കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ആണ് ഉദായാ.ആലപ്പുഴ ജില്ലയിലെ പാതിരാപള്ളിയിലാണ് ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്നത്. നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയും ചലച്ചിത്ര വിതരണകാരനായ കെ വി കോശിയും ചേർന്നാണ് 1947-ൽ ഉദയാ സ്റ്റുഡിയോ നിർമ്മിച്ചത്.
അതുവരെ മദിരാശിയിൽ ചിത്രീകരിച്ചിരുന്ന മലയാള സിനിമകളെ അങ്ങനെ സ്വന്തം മണ്ണിലേക്ക് പറിച് നട്ടു ഉദയാ സ്റ്റുഡിയോ. ഇവിടെ നിന്ന് ആദ്യമായി ചിത്രീകരിച്ച സിനിമ വെള്ളിനക്ഷത്രം ആയിരുന്നു.. ആദ്യ ചിത്രം പരാജയം ആയിരുന്നെങ്കിലും പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര തന്നെ ഉദയയുടേതായി പുറത്തിറങ്ങി.
സ്റ്റുഡിയോയുടെ മുന്നിൽ ദൈവ മാതാവിന്റെ ഒരു പ്രതിമയും സ്ഥാപിച്ചിരുന്നു. ഉദയാ ചിത്രങ്ങൾ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് മാതാവിന്റെ ഈ പ്രതിമയ്ക്ക് മുൻപിൽ താരങ്ങളും അണിയറപ്രവർത്തകരും പ്രാർത്ഥിച്ചിരുന്നതായും സിനിമ ചരിത്രങ്ങൾ പറയുന്നു.
ആദ്യകാലങ്ങളിൽ പത്ര മാധ്യമങ്ങൾക്ക് ഇവിടെ നിന്ന് ഫോട്ടോ എടുക്കണോ റിപ്പോർട്ട് തയ്യാറാക്കുന്നതിനോ അനുവാദം ഉണ്ടായിരുന്നില്ല. ചുരുക്കിപറഞ്ഞാൽ സിനിമ ചിത്രീകരങ്ങൾക്കിടയിൽ നടക്കുന്നതൊന്നും, അത് നല്ലതായാലും ചീത്തയായാലും പുറം ലോകം അറിഞ്ഞിരുന്നില്ല. അത്രയ്ക്ക് ആയിരുന്നുവത്രെ മാനേജ്മെന്റ് ന്റെ കാർക്കശ്യവും ധാർഷ്ട്യവും.
ഇവിടെ അക്കാലത്ത് നടക്കാൻ പാടില്ലാത്ത പലതും നടന്നിട്ടുള്ളതായും അന്ന് അത്തരം കാര്യങ്ങളിൽ മുഴുകി ജീവിച്ചിരുന്നവരിൽ പലരും അതിന്റെ തിക്താനുഭവങ്ങൾ നേരിട്ടാണ് ഇഹലോകത്ത് നിന്നും മടങ്ങിയതെന്നും സാഷ്യങ്ങൾ ഉണ്ട്.
കാലത്തിന്റെ അനിവാര്യതയാണ് സ്റ്റുഡിയോയുടെ പതനത്തിന് കാരണമെന്ന് വിശ്വസിക്കുന്നവരും ധാരാലമാണ്. കഥകളും വിശ്വാസങ്ങളും എന്തൊക്ക ആയാലും ഉദയാ സ്റ്റുഡിയോ എന്ന മാസ്മരിക ലോകം ഇന്നില്ല. അത് എന്നെന്നേക്കുമായി വിസ്‌മൃതിയിലായി.






