Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ


തീക്കോയി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്കൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ  സെപ്റ്റംബർ 19, 20, 22, 23 തീയതികളിൽ നടത്തും. 


പേവിഷ പ്രതിരോധ യജ്ഞം-2022 പദ്ധതി പ്രകാരമാണ് വിവിധ വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്.


19ന് രാവിലെ 10 മുതൽ മംഗളഗിരി  , 20/09/2022 രാവിലെ 10 മുതൽ വേലത്തുശ്ശേരി , 11.30 മുതൽ വെള്ളികുളം  , 22/09/2022 ന് രാവിലെ 10 മുതൽ മൃഗാശുപത്രി , 23/09/2022 ന് രാവിലെ 10 മുതൽ പീപ്പിൾസ് ലൈബ്രറി പരിസരത്തും ക്യാമ്പുകൾ നടത്തപ്പെടുന്നു.


വളർത്തുനായ്കളുടെ ഉടമസ്ഥർ ഈ ക്യാമ്പുകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻ്റ് കെ.സി.ജെയിംസ്, വെറ്റനറി സർജൻ ബിനോയി ജോസഫ് എന്നിവർ അറിയിച്ചു.

Reactions