Hot Posts

6/recent/ticker-posts

മ്യാൻമറിൽ തടങ്കലിലായവരെ രക്ഷിക്കണം: ജോസ് കെ മാണി എം പി


30 മലയാളികൾ അടക്കം 300 ഇന്ത്യാക്കാരെ  മ്യാൻമറിൽ ഗുണ്ടാസംഘം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി ഉപദ്രവിക്കുന്ന സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി.


ഇവരെ അടിയന്തരമായി രക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ് ശങ്കർക്കയച്ച ഇ-മെയിലിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു.


കുറ്റവാളികളുടെ സംഘം തോക്കേന്തിയാണ് ഐ ടി പ്രൊഫഷണലുകളെ  മ്യാൻമറിലെത്തിച്ചത്. ഇവരെ സൈബർ കുറ്റക്യത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി വിവരമുണ്ട്. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദ്ദിക്കുന്നു.തായ്ലൻ്റിൽ ജോലി ലഭിക്കുന്ന പ്രതീക്ഷയിലാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. 



തായ്ലൻറ് - മ്യാൻമർ അതിർത്തിയിലുള്ള മെയ് വാടിയിലുള്ള കുഗ്രാമത്തിലാണ് ഇവരെ തടങ്കലിലാക്കിയത്. അടിയന്തരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇവരുടെ ജീവന് തന്നെ ഭീഷണിയുണ്ടാവുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു.

Reactions