Hot Posts

6/recent/ticker-posts

ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ അനുസ്മരണ സമ്മേളനം

ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ അനുസ്മരണ സമ്മേളനം പാരിഷ് ഹാളിൽ നടത്തി. ഈറ്റയ്ക്കക്കുന്നേൽ അച്ചന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ദിയ ഡേവിസ്‌ കല്ലറയ്ക്കൽ  അധ്യക്ഷത വഹിച്ചു. 

മിഷൻ ലീഗിന്റെ പ്രാരംഭ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഫാ. അബ്രഹാം എന്ന് വികാരി ഫാ. സ്കറിയ വേകത്താനം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. സിംന കോഴിക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. 

സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട്, ജോൺ കോഴിക്കോട്ട്, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സൺഡേ സ്കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

അജോ വാധ്യാനത്തിൽ, തെരേസ് കൊന്നക്കൽ, ജെസ്ന കല്ലാച്ചേരിൽ, ജോഹാൻ വലിയപറമ്പിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഷൈനി വട്ടയ്ക്കാട്ട്, ജോസ് തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions