കടുത്തുരുത്തി: ഞീഴൂർ റോഡിൽ പാഴുത്തുരുത്ത് കുടിലിപ്പറമ്പ് വളവിൽ കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് 12 മണിയോടെ ആണ് അപകടം. യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
ടൊയോട്ട അർബൻ ക്രൂയ്സർ കാറാണ് തലകീഴായി മറിഞ്ഞത്. കടുത്തുരുത്തിയിൽ നിന്ന് വരികയായിരുന്ന കാർ കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു.
ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി വാഹനം പൂർവസ്ഥിതിയിലാക്കി. അപകടത്തിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
.jpg)

.jpg)

.jpg)


