കോട്ടയം: ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്. സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയത്.
ഇതിനിടയില്‍ ആല്‍വിന്‍ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോള്‍ മുങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ ബഹളം കൂട്ടി നാട്ടുകാര്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോട്ടയത്തുനിന്നും ഫയര്‍ഫോഴ് എത്തിയാണ് ആല്‍വിനെ കണ്ടെത്തിയത്. മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.





