ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ 9.45 ന് ചെത്തിമറ്റം ദൈവദാൻ സെന്ററിലിലേക്ക് മനസുണർത്തൽ യാത്ര നടത്തും.
ഇതോടനുബന്ധിച്ച് അഗതി മന്ദിരത്തിലെ അന്തേവാസികളുമായുള്ള കൂടിക്കാഴ്ച, കലാമത്സരങ്ങൾ, പൊതുസമ്മേളനം, സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവയും നടത്തും.
വികാരി ഫാ.സ്കറിയ വേകത്താനം മനസുണർത്തൽ യാത്ര ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.






