ചെറുപുഷ്പ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ നാലും അതിൽ കൂടുതലും മക്കളുള്ള മാതാപിതാക്കളെ അഭിനന്ദിച്ചുകൊണ്ട് ആദരവ് - 2022 പരിപാടി നടത്തും. സെപ്റ്റംബർ 25 ഞായറാഴ്ച 12:15 ന് കാവുംകണ്ടം പാരിഷ് ഹാളിലാണ് പരിപാടി.
സമ്മേളനത്തിൽ ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ അമുഖപ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. ഡിനിൽ & ബീന പാതിരിയിൽ, ബിജു & ഷൈജി കോഴിക്കോട്ട്, സിജു & മഞ്ജു കോഴിക്കോട്ട് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.
സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ഉപഹാരം സമ്മാനിക്കുന്നതാണ്. മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ച് ശാഖാഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തെ ആദരിക്കുന്നതാണ്.





