Hot Posts

6/recent/ticker-posts

മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു


തിരുവനന്തപുരം: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. 


ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 25നാണ് സജികുമാറിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. സജികുമാറിന്റെ മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


മരണത്തിന് പിന്നാലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സജികുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അവയവമാറ്റത്തിന് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിബന്ധന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജികുമാറിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല.


Reactions