Hot Posts

6/recent/ticker-posts

എൻഎം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം


മുൻ മന്ത്രി പ്രൊഫ. എൻഎം ജോസഫിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്‌ (എം) അനുശോചനം രേഖപ്പെടുത്തി. നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സമൂഹത്തിൽ സത്യസന്ധനായ ഒരു രാഷ്ട്രിയ പ്രവർത്തകനെയും ഒരു മാതൃക അധ്യാപകനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 


പാലാ സെന്റ് തോമസ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, കേരള സർവ്വകലാശാലാ സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌, എകെപിസിടിഎ അധ്യക്ഷൻ, ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. 


കേരള രാഷ്ട്രീയ നവോമണ്ഡലത്തിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ദേഹം പ്രതിനിധാനം ചെയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുതായി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി  പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.


Reactions