മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് (സെപ് 26) ഹാജരാകില്ല. അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണമെന്നാണ് നടൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ നാളെ ഹാജരാകണമെന്നാണ് പോലീസ് നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.





