Hot Posts

6/recent/ticker-posts

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ


ഓൺലൈൻ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. 


സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 


ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി മോശമായ ഭാഷയിൽ അസഭ്യം പറയുകയായിരുന്നു.


 ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും വനിതാ അവതാരകർ പരാതി നൽകിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടൻ സാവകാശം തേടിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് അറസ്റ്റ്. 

Reactions