Hot Posts

6/recent/ticker-posts

5ജി ഇന്റര്‍നെറ്റ് ; മൊബൈല്‍ കമ്ബനികളുമായി ഐടി മന്ത്രാലയം ഇന്ന് ചര്‍ച്ച നടത്തും


ഡല്‍ഹി: 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം ഇന്ന് (ഒക്ടോബർ 12) മൊബൈല്‍ കമ്ബനികളുമായി ചര്‍ച്ച നടത്തും. നിലവില്‍ 5 ജി , പല മൊബൈല്‍ ഫോണ്‍ മോഡലുകളിലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇത്.


ആപ്പിള്‍,സാംസങ് തുടങ്ങിയ വിദേശ മൊബൈല്‍ കമ്ബനികളും റിലയന്‍സ്, എയര്‍ടെല്‍ ,വിഐ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരും യോഗത്തില്‍ പങ്ക് എടുക്കും.


സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഇതിനുശേഷം ഇത് ആദ്യമായാണ് ഐടി മന്ത്രാലയം ഇത്തരമൊരു യോഗം വിളിക്കുന്നത്.



Reactions