Hot Posts

6/recent/ticker-posts

കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ചുകയറി; 31 പേര്‍ക്ക് പരുക്ക്


പാലക്കാട്: കണ്ണന്നൂരിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍നിന്ന് ചേര്‍ത്തലയിലേക്കു പോകുകയായിരുന്ന ബസിലേക്കാണ് ലോറി ഇടിച്ചു കയറിയത്. 


പാലക്കാടു ഭാഗത്തേക്കു വരുന്ന ലോറികളിൽ ഒന്ന് മറ്റൊരു ലോറിയെ ഇടിക്കുകയും ഈ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി എതിർദിശയിലേക്കുള്ള ബസ്സിൽ ഇടിക്കുകയുമായിരുന്നു. 


പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ മറുഭാഗത്തുനിന്നും ഡിവൈഡർ കടന്നു‌വന്ന ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് യാത്രികർക്കും ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരുക്കേറ്റത്. 


Reactions