Hot Posts

6/recent/ticker-posts

തിടനാട് ടൗണിൽ പ്രകടനം നടത്തി


ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ പ്രകടനം നടത്തി. കേരളാ ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാന് നേരെയുള്ള എൽഡിഎഫ് സർക്കാരിന്റെ ആക്രോശങ്ങൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും ഗവർണ്ണറുടെ നടപടികൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പ്രകടനം നടന്നത്. 


തുടർന്ന് നടന്ന യോ​ഗത്തിൽ ബിജെപി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു.


യോഗത്തിൽ മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ കേഴേപ്ലാക്കൽ, സജീ പി.കെ, പഞ്ചായത്ത് സെക്രട്ടറി സൈബോ കെ.കെ, വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി.വി, വിനോദ് കുമാർ പി, സുരേഷ് ബാബു ചവറനാൽ എന്നിവർ സംസാരിച്ചു.




Reactions