Hot Posts

6/recent/ticker-posts

സന്നദ്ധ രക്തദാനം നടത്തി തപാൽ ജീവനക്കാർ


തപാൽ വാരാചരണത്തോടനുബന്ധിച്ച്  തപാൽ ജീവനക്കാർ സന്നദ്ധ രക്തദാനം നടത്തി. പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ മരിയൻ മെഡിക്കൽ സെന്ററിലാണ് രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചത്. 


സ്വാത്രന്ത്രൃത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ രക്തദാനം നടത്തണമെന്ന്  തപാൽ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ട് അലക്സിൻ ജോർജ്ജ് ഐപിഎസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


മരിയൻ ആശുപത്രി സൂപ്രണ്ട് ഡോ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം
രക്തദാന സന്ദേശം നൽകി. 


പോസ്റ്റൽ ഇൻസ്പെക്ടർ മൈക്കിൾ കെ സാം ,  മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കെ കെ വിനു, സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിൽ മുപ്പതോളം തപാൽ ജീവനക്കാർ രക്തം ദാനം ചെയ്തു.


Reactions