Hot Posts

6/recent/ticker-posts

പനമരം സിഐയെ ഇനിയും കണ്ടെത്തിയില്ല; ഫോൺ സ്വിച്ച് ഓഫ്


വയനാട്ടിൽ നിന്നു കാണാതായ സിഐ കെ.എ.എലിസബത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ഇവർ പാലക്കാട് എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ കെ.എ.എലിസബത്തിനെ (54) ആണ് കാണാതായത്. 


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പാലക്കാട് എത്തിയ വിവരം സ്ഥിരീകരിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. 


അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപറ്റയിലാണെന്നു പറഞ്ഞിരുന്നു. എന്നാൽ, അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറിൽ നിന്നു പണം എടുത്തു. 


തുടർന്ന് മാനാഞ്ചിറയിൽ നിന്ന് പാലക്കാട് ബസിൽ കയറി. ഫോൺ സ്വിച്ച് ഓഫ് ആണ്. മേലുദ്യോഗസ്ഥരിൽ നിന്നു ജോലി സമ്മർദമുണ്ടായതായി എലിസബത്ത് സഹപ്രവർത്തകരിൽ ചിലരോടു പറഞ്ഞിരുന്നെന്നു വിവരമുണ്ട്.


Reactions