Hot Posts

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ യുവാവിനെ കിടങ്ങൂർ പോലീസ് അറസ്റ്റുചെയ്തു


സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തു. മാറിടം സ്വദേശി ഇല്ലത്ത് സ്റ്റെഫിൻ ഷാജി (18)യെയാണ് ചേർപ്പുങ്കലിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. 


ഇയാളിൽ നിന്നും 22 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മുൻപും ചില കേസുകളിൽ പ്രതിയാവുകയും പോലീസുമായി വാക്കേറ്റം നടത്തുകയും ചെയ്തയാളാണ് സ്റ്റെഫിൻ.


എസ്ഐ കെവി പത്രോസ് , സിപിഒ മാരായ എംജി സുനിൽകുമാർ, സനീഷ് പിഎൻ, ജോസ്, മഹേഷ് കുമാർ, ജയചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.


Reactions