Hot Posts

6/recent/ticker-posts

ദമ്പതികളെ പെട്രോളോഴിച്ച് തീ കൊളുത്തി


കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ​ഗൃഹനാഥൻ മരിച്ചു. പ്രഭാകരപിള്ള, വിമല കുമാരി എന്നിവരെയാണ് അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയത്.


പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. പരിക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. 


ഇയാളും വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. 

Reactions