Hot Posts

6/recent/ticker-posts

തരൂരിനായി വീണ്ടും ഫ്ലക്സ് ഉയർത്തി പാലായിലെ കോൺ​ഗ്രസുകാർ


കോട്ടയം: കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തരൂരിനെ അനുകൂലിച്ചും ഖാർ​ഗയെ  പ്രതികൂലിച്ചും ഫ്ലക്സുമായി എത്തിയിരിക്കുകയാണ് പാലായിലെ കോൺ​ഗ്രസുകാർ. 


കിളവന്മാർ ഭരിക്കട്ടെ, പാർട്ടിയെ നശിപ്പിക്കട്ടെ ,ഞങ്ങൾ എന്നും തരൂരിനൊപ്പം എന്നാണ് പാലായിലെ ഒരു പറ്റം കോൺഗ്രസുകാർ പറയുന്നത്.
ഇത് തുറന്ന് അങ്ങ് എഴുതിയിരിക്കുകയാണ് ഫ്ലക്സിൽ. 


പാലാ കുരിശുപള്ളി കവലയിലും,സ്റ്റേഡിയം ജങ്ഷനിലുമാണ് ഫ്ളക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് പേരുടെയും തിര‍ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെയിലും പാലായിൽ തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് സ്ഥാപിച്ചിരുന്നു. 


തരൂർ വരട്ടെ എന്നായിരുന്നു ഫ്ലക്സിൽ ഉണ്ടായിരുന്നത്. ആ ബോർഡിന് മുകളിൽ പുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ തരൂർ വരട്ടെ എന്ന ഭാഗം ഇപ്പോഴും വ്യക്തമായി കാണാം. 


ഇപ്പോൾ ഇലക്ഷനിൽ ജയിച്ചില്ലെങ്കിലും തരൂരിന് ഒപ്പമുണ്ടെന്ന ആഹ്വാനമാണ് ഫ്ലക്സിലൂടെ പാലായിലെ കോൺ​ഗ്രസുകാർ നടത്തിയിരിക്കുന്നത്. 

Reactions