Hot Posts

6/recent/ticker-posts

ഭക്ഷണപ്രേമികളെ അമ്പരിപ്പിച്ച് 'ഇഡ്ഡലി എടിഎം'

പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ടെക് നഗരമായ ബെംഗളൂരുവില്‍ 24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീൻ ഭക്ഷണപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ്.


ഇന്ത്യയിലെ ടെക് നഗരമായ ബെംഗളൂരുവില്‍ 24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീൻ ഭക്ഷണപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ്.


ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 


വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും ഫുഡ് ഓഡര്‍ കൊടുക്കാനും കഴിയും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെയ്‌നറിലാക്കിയ ചൂടേറിയ ഇഡ്ഡലിയും ചട്‌നിയും നിങ്ങളുടെ മുമ്പിലേക്ക് എത്തും.


ഭക്ഷണം ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് താമസിക്കുന്ന പൊതു ഇടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ചിലരാകട്ടെ ഇഡ്ഡലിയുടെ ഗുണമേന്മയെക്കുറിച്ചും രുചിയെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തുന്നവരും ഉണ്ട്.

ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ പങ്ക് വെച്ച് വൈകാതെ തന്നെ ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

Reactions