Hot Posts

6/recent/ticker-posts

മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി


കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പാരിഷ് ഹാളിൽ വച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. ലിയോ ജോർജ് വട്ടക്കാട്ട് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. 


അയോണ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി. ജിയ കുറ്റക്കാവിൽ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ അഗസ്റ്റിൻ, ഫ്രാൻസിസ് നാമധാരികളായ ജോസിൻ കുമ്മേനിയിൽ, ആഗസ്റ്റിൻ വഞ്ചിക്കച്ചാലിൽ, 


ഇമ്മാനുവൽ കോഴിക്കോട്ട്, റിഷോൺ ബിബിൻ ഇരുരിക്കൽ, സിംജോ കോഴിക്കോട്ട് എന്നിവർക്ക് വികാരി ഫാ.സ്കറിയ വേകത്താനം ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 



ആര്യ പീടികയ്ക്കൽ, സിമി കട്ടക്കയം, ജോയൽ ആമിക്കാട്ട്, ആൻ മരിയ തേനംമാക്കൽ, ഡെന്നി കൂനാനിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions