Hot Posts

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്


പലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.


സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. 17കാരിക്ക് എം.ഡി.എം.എ, കഞ്ചാവ്,​ മദ്യം എന്നിവ നല്‍കിയ ശേഷമായിരുന്നു പീഡനത്തിനിരയാക്കിയത്. 


പെണ്‍കുട്ടിയെ നേരത്തെ ലഹരിക്കടത്തിനായി ലഹരി മാഫിയ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. ഈ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.


Reactions