Hot Posts

6/recent/ticker-posts

കെഎസ്ആർ‌ടിസി ജീവനക്കാർക്ക് ആശ്വാസം; ശമ്പള വിതരണം പൂര്‍ത്തിയായി


തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി.
മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പളം വിതരണം പൂര്‍ത്തിയാവുന്നത്. 

സിം​ഗിള്‍ ഡ്യൂട്ടിയോട് സഹകരിച്ചാല്‍ അഞ്ചാം തിയതിക്ക് മുന്‍പായി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം
നല്‍കിയത്. 


മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുന്‍പായി കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണം പൂര്‍ത്തിയാക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാനായി കഴിഞ്ഞ മാസം സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിരുന്നു.


Reactions