Hot Posts

6/recent/ticker-posts

ബാലമന്ദിരത്തിലെ കുട്ടികൾക്കായി ഉല്ലാസയാത്ര ഒരുക്കി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ


ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് തോമസ് മേലുകാവ്‌ ബാലമന്ദിരത്തിലെ കുട്ടികളുമായി  ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹങ്കർ റിലീഫിന്റെ പ്രോജെക്ടിന്റെ ഭാഗമായിട്ടാണ് ബാലമന്ദിരത്തിലെ കുട്ടികളുമായി ഒരു ദിവസം  മുഴുവൻ നീണ്ടു നിൽക്കുന്ന ഉല്ലാസയാത്ര സംഘടിപ്പിച്ചത്. 


പരിപാടിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ എംജെഎഫ് ലയൺ ഡോ സണ്ണി വി സഖറിയ  നിർവഹിച്ചു. മേലുകാവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.


ഡിസ്ട്രിക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ലയൻസ് ക്ലബ് പ്രസിഡന്റ് ഡോ.കുര്യാച്ചൻ ജോർജ്, സെക്രട്ടറി ലയൺ. ജോജോ പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ലയൺ ജോസ് മനയ്‌ക്കൽ, ട്രഷററർ ലയൺ മാത്യു വെള്ളാപ്പണിയിൽ, പേർസണൽ ഇൻചാർജ് സിസ്റ്റർ ഫ്രാൻസില്ല, സിസ്റ്റർ സ്‌നോ മേരി, സിസ്റ്റർ ലിൻസി സിസ്റ്റർ മെറിൻ, ലയൺ മെമ്പേഴ്സും സിസ്റ്റേഴ്‌സും ബാലമന്ദിരത്തിലെ കുട്ടികളും പങ്കെടുത്തു.


Reactions