Hot Posts

6/recent/ticker-posts

ലുലു ഗ്രൂപ്പ് ഓഹരി വിൽക്കുന്നു


ദുബൈ: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ്​ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക്​. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ്​ മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ സ്ഥിരീകരിച്ചു.


ഓഹരി വിൽപനയെ കുറിച്ച്​ ആലോചിക്കുന്നുണ്ടെന്ന്​ ചെയർമാൻ എം.എ. യൂസുഫലി നേരത്തെ പറഞ്ഞിരുന്നു. ലുലു ജീവനക്കാർക്കായിരിക്കും ഓഹരിയിൽ മുൻഗണനയെന്നും അദ്ദേഹം അറിയിച്ചിരുന്നു. 



ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്​. ഇറാഖ്​, വടക്കൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്ന ലുലു അബൂദബി കേന്ദ്രീകരിച്ചാണ്​ പ്രവർത്തിക്കുന്നത്​. എന്ന്​ മുതൽ ഓഹരി വിൽപന തുടങ്ങുമെന്നോ എത്രയായിരിക്കും ഓഹരിയുടെ വിലയെന്നോ ലുലു ഗ്രൂപ്പ്​ വ്യക്​തമാക്കിയിട്ടില്ല.


Reactions