Hot Posts

6/recent/ticker-posts

മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍


മുണ്ടക്കയം: മാരകമായ മയക്കുമരുന്നും, കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി. കോരുത്തോട് ആലഞ്ചേരില്‍ അരുണ്‍ ജോണ്‍ (22), കളപ്പുരതൊട്ടിയില്‍ അനന്തു കെ ബാബു (22), തോണിക്കവയലില്‍ ജിഷ്ണു സാബു (27) എന്നിവരെയാണ് പിടികൂടിയത്.


മടുക്ക, കോസടി ഷാപ്പ് ഭാഗത്ത് വില്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 2.5 ഗ്രാം എം.ഡി.എം.എയും, 2.5 ഗ്രാം ഉണക്ക കഞ്ചാവും, മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കുകളും, 3 മൊബൈല്‍ ഫോണുകളും പിടികൂടി. 


ജിഷ്ണു സാബു നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിജുമോന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.


Reactions