Hot Posts

6/recent/ticker-posts

'ക്യൂ ബക്കറ്റ്' വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു


രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ  'ക്യൂ ബക്കറ്റ്' എന്ന  പേരിൽ വെബ്സൈറ്റ്  ആരംഭിച്ചു. 


മുൻവർഷങ്ങളിൽ  യൂണിവേഴ്സിറ്റി  നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ വിദ്യാർഥികൾക്ക് എപ്പോഴും  ലഭ്യമാകുന്ന വിധം തയ്യാറാക്കിയ  https://qbucket.mac.edu.in/ എന്ന വെബ്സൈറ്റിന്റെ   ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്  നിർവ്വഹിച്ചു.   


വെബ്സൈറ്റ് തയ്യാറാക്കിയ വിദ്യാർത്ഥികൾ, സാരംഗ് ആചാരി ബി സി എ , മിലൻ എം അനിൽ ബി ബി എ  എന്നിവരെ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഐ ഇ ഡി സി നോഡൽ ഓഫീസർമാരായ അഭിലാഷ് വി, ലിജിൻ ജോയ് എന്നിവർ അഭിനന്ദിച്ചു.



Reactions