പ്രായപൂര്‍ത്തിയാവാത്ത സുഹൃത്തുക്കള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് വയസ്സുകാരന്‍ ഡല്‍ഹിയില്‍ മരിച്ചു. സുഹൃത്തുക്കളായ പത്ത് മുതല്‍ 12 വയസ്സുവരേയുള്ള മൂന്നുപേരാണ് പ്രതികള്‍.
ഇതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഡല്‍ഹി സര്‍ക്കാര്‍ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. ഡല്‍ഹി ന്യൂ സീലംപുര്‍ സ്വദേശിയാണ് പീഡത്തിനരയായ കുട്ടി.
സെപ്റ്റംബര്‍ 22 ന് ആണ് സീലംപുര്‍ സ്റ്റേഷനില്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിച്ചതായുള്ള ഫോണ്‍ വിളിയെത്തിയത്. പോലീസ് സംഘം ഉടന്‍ ആശുപത്രിയില്‍ എത്തിയങ്കിലും ഇത് സംബന്ധിച്ച് മൊഴി നല്‍കാന്‍ അവര്‍ തയ്യാറായില്ല.
തുടര്‍ന്ന് ഡല്‍ഹി വിമന്‍ കമ്മീഷനാണ് ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. കുട്ടി ഭീകര പീഡനത്തിന് ഇരയായതായും സ്വകാര്യ ഭാഗങ്ങളില്‍ വടിയക്കം കയറ്റിയതായും കുട്ടിയുടെ അമ്മ പരാതി നല്‍കിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു.





