Hot Posts

6/recent/ticker-posts

തീക്കോയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു


തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൽ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. 


രണ്ടാം ഘട്ടത്തിൽ ബാലസഭാ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ക്ലാസ് ഹോമിയോ ഡോക്ടർ സജീനാ നയിച്ചു. കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് നിർവ്വഹിച്ചു. 


കുടുംബശ്രീ സി.ഡി.എസ്.പ്രസിഡന്റ് ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. മുൻ കായികാധ്യാപകൻ റ്റി ഡി.ജോർജ് തയ്യിൽ -ന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി. 


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.


ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ്, രതീഷ് പി.എസ്, സി.ഡി.എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Reactions