Hot Posts

6/recent/ticker-posts

ടൂറിസ്റ്റ് ബസുകളിൽ വ്യാപക നിയമലംഘനം; ഇന്ന് 67 കേസ്


സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടർവാഹന വകുപ്പ്. വിവിധ ഭാഗങ്ങളില്‍ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 63 കേസുകളാണ്. ഓപറേഷന്‍ ഫോക്കസ് ത്രീയില്‍ പിഴയായി ഈടാക്കിയത് 87,000 രൂപ.


അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഘടിപ്പിക്കൽ എന്നീ ക്രമക്കേടുകളാണു ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നു.


അനധികൃതമായി ഹോണും ലൈറ്റും ഘടിപ്പിച്ചവയായിരുന്നു പരിശോധിച്ച വാഹനങ്ങളിലേറെയും. ആദ്യമായി നിയമലംഘനം പിടികൂടിയ വാഹനങ്ങള്‍ പിഴ മാത്രം ഒടുക്കിയാല്‍ മതിയാകും. വരും ദിവസങ്ങളിലും പരിശോധന തുടരും. 


രാത്രി പരിശോധനയും കര്‍ശനമാക്കും. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം 134 ബസുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു.


Reactions