പാലാ: ദക്ഷിണേന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പാലായിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ സയൻസി (ട്രിപ്പിൾ ഐ.ടി) ൽ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാറ കിർ ലെവും സംഘവും സന്ദർശിച്ചു. സംഘത്തെ ട്രിപ്പിൾ ഐടി അധികൃതർ സന്ദർശിച്ചു.
വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.ദക്ഷിണേന്ത്യയിൽ സാന്നിധ്യം സജീവമാക്കുന്നതിൻ്റെ ഭാഗമായി ബംഗ്ലരുവിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതിനിടയിലാണ് കേരള സന്ദർശനം.
വിവിധ തൊഴിൽ മേഖലയിൽ നൈപുണ്യമുളള കുടിയേറ്റക്കാർക്ക് ഓസ്ടേലിയയിൽ സ്ഥിരതാമസാനുമതി ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ ഇൻഡ്യൻ വംശജർ വർദ്ധിക്കുന്നുമുണ്ട്.






