Hot Posts

6/recent/ticker-posts

തലനാട് പേര്യമലയില്‍ കൂറ്റന്‍ കല്ല് താഴേയ്ക്ക് ഉരുണ്ടുവീണു


തലനാട് പഞ്ചായത്തിലെ 6-ാം വാര്‍ഡ് പേര്യമലയില്‍ പടുകുറ്റന്‍ കല്ല് താഴേക്ക് ഉരുണ്ടുവീണ് വ്യാപക കൃഷിനാശം. വ്യാപകമായി കൃഷി നശിച്ചു. ഇന്നലെ (ഒക്ടോബർ 20) വൈകിട്ട് മഴയത്താണ് കല്ല് ഉരുണ്ടുവീണത്.


ഞാറുകുളം റെജിയുടെ പുരയിടത്തില്‍ ഉണ്ടായിരുന്ന വലിയ കല്ലാണ് താഴേക്ക് പതിച്ചത്. കല്ലുരുണ്ട് പോയ വഴിയില്‍ റബ്ബര്‍ കൃഷി വ്യാപകമായി നശിച്ചു. 


ഈ ഭാഗത്ത് വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അഡ്വ. സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അറിയിച്ചു.



Reactions