Hot Posts

6/recent/ticker-posts

പാലായിൽ കേക്ക് നിർമ്മാണ പരിശീലനം: രജിസ്ട്രേഷനായി അപേക്ഷ ക്ഷണിക്കുന്നു


ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ നടത്തിപ്പിന്റെ  ഭാഗമായി പാലാ നഗരസഭയിൽ കേക്ക് ആന്റ് ഫാസ്റ്റ് ഫുഡ് പ്രോസെസിം​ഗ് എന്ന പരിശീലന പരിപാടി  നടത്തുവാൻ ഉദ്ദേശിക്കുന്നു. 


പത്തുദിവസം ദൈർഘ്യമുള്ള ഈ സർട്ടിഫൈഡ് കോഴ്സിൽ  മുടക്കം വരാതെ പങ്കെടുത്ത്  ഗാർഹികമായോ, വാണിജ്യപരമായോ യൂണിറ്റ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന 18- 45 നും ഇടയിൽ പ്രായമുള്ള  യുവതി യുവാക്കളിൽ  നിന്നും ഈ പരിശീലന പരിപാടിയിലേക്കുള്ള രജിസ്ട്രേഷനായി അപേക്ഷ ക്ഷണിക്കുന്നു.


കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28/11/22 തിങ്കളാഴ്ചക്ക് മുമ്പായി വ്യവസായ വകുപ്പ് ഇന്റേൺസ് മുഖേന രജിസ്ട്രേഷൻ- ആപ്ലിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.


പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വ്യവസായ വകുപ്പിന്റെ ലോൺ-സബ്സിഡി സപ്പോർട്ട് നൽകുന്നതായിരിക്കും.
രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും: അജയ് -  9037279789


Reactions