Hot Posts

6/recent/ticker-posts

കേരളപിറവി ദിനാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു


രാമപുരം: മാർ ആഗസ്തിനോസ് കോളേജ്  സ്റ്റുഡന്റസ്  കൗൺസിൽ, വിമൻസ് സെൽ , ആന്റിനർകോട്ടിക് സെൽ , എൻ എൻ എസ് എന്നീ ക്ലബ്ബുകളുടെ സംയുകത ആഭിമുഖ്യത്തിൽ    കേരള പിറവി ദിനാഘോഷവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി. 


യോഗത്തിൽ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ  അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ്  എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, അസി പ്രഫ. മനേഷ് മാത്യു    തുടങ്ങിയവർ  പ്രസംഗിച്ചു. 


യോഗത്തിനു ശേഷം കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും  വിവിധ മത്സരങ്ങളും നടത്തി.



Reactions