കുറവിലങ്ങാട് ദേവമാതാ കോളേജിലെ മലയാള ഗവേഷണ വിഭാഗവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സങ്കടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. സംസ്ഥാന അവാർഡ് നേതാവ് മലയാള സിനിമ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
കോളേജ് ഇ ലേണിംഗ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും. സെമിനാറിന്റെ ആദ്യദിനമായ ഇന്നലെ ചലച്ചിത്ര ചരിത്രം-ലോക സിനിമ, ഇന്ത്യൻ സിനിമ എന്നാ വിഷയത്തിൽ തിരക്കഥാകൃത്തും കവിയുമായ പി എൻ ഗോപികൃഷ്ണൻ സെമിനാർ നയിച്ചു.
ഇന്ന് മലയാള സിനിമയുടെ ചരിത്രം എന്ന വിഷയത്തിൽ നിരൂപകൻ ഡോക്ടർ പി എസ് രാധാകൃഷ്ണൻ സെമിനാർ നയിച്ചു. ഉച്ചകഴിഞ്ഞു നടന്ന ചടങ്ങിൽ ദൃശ്യ സംയോജന കല എന്ന വിഷയത്തിൽ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ മഹേഷ് നാരായണൻ ക്ലാസ്സ് നയിച്ചു.
മൂന്നാം ദിനമായ നാളെ നടക്കുന്ന സെമിനാറിൽ ചലച്ചിത്ര നിരൂപകൻ ഡോക്ടർ അജു കെ നാരായണൻ,അഭിനേത്രിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാർ നയിക്കും.
പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ സി മാത്യു,ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ സിബി കുര്യൻ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കോർഡിനേറ്റർ അമൽ വി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.






