Hot Posts

6/recent/ticker-posts

സംഘനൃത്തത്തിൽ മികവ് തെളിയിച്ച് ആൺകുട്ടികൾ


ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവത്തിൽ യുപി വിഭാ​ഗം സംഘനൃത്തത്തിൽ മികവ് തെളിയിച്ച് ആൺകുട്ടികളുടെ മൽസരകളി.


സംഘനൃത്ത മത്സരത്തിൽ പെൺകുട്ടികളുടെ ടീമിനെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു ആൺകുട്ടികളുടെ മൽസരകളി.
ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിന്റെ ആൺപടയാണ് നൃത്തവേദിയിൽ അരങ്ങ് തകർത്തത്. 


സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്  സിസ്റ്റർ സിസി എസ് എച്ച് , അധ്യാപകർ അനധ്യാപകർ , രക്ഷിതാക്കൾ എന്നിവരെല്ലാം കുട്ടികൾക്കൊപ്പം കൂടെ നിന്ന് വലിയ പ്രോത്സാഹനം നല്കുന്നുണ്ട്.  


ഈ  പ്രോൽസാഹനങ്ങളും പിന്തുണയും കൊണ്ട് ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവം തിരശീല വിഴുബോൾ കൈ നിറയെ സമ്മാനങ്ങളുമായി - ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളും മുന്നിലുണ്ട്.


പഠന- കലാ- കായിക രംഗങ്ങളിലെല്ലാം ശക്‌തമായ സ്വാധിനം സൃഷ്ടിച്ച് മുന്നേറുകയാണ് സ്കൂൾ.

Reactions