Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്


പാലാ കെ എം മാണി മെമ്മോറിയൽ ​ഗവ. ജനറൽ ആശുപത്രിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെയും ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് 2 ഡയാലിസിസ് ടെക്നീഷ്യൻമാരെയും ആവശ്യമുണ്ട്. 


മാസ വേതനം 20, 000 രൂപ. ഇന്റർവ്യൂ നവംബർ 4 ന് രാവിലെ 11 മണിക്ക് ഓഫീസ് ബ്ലോക്കിൽ നടക്കും. 


യോ​ഗ്യത; ​ഗവ അം​ഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ ഡി​ഗ്രി കോഴ്സ് പാസായിരിക്കണം. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാജരാക്കണമന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 



Reactions