Hot Posts

6/recent/ticker-posts

ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍


തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്‍റണി(26)യാണ് പിടിയിലായത്. 


ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ആല്‍ബിന്‍. മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ആല്‍ബിന്‍ പിടിയിലായത്. 


ഇയാളില്‍ നിന്നും ദേവികുളം പോലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പോലീസിന് നല്‍കിയ മൊഴി.



Reactions