ഡിസംബർ1ന് വൈകുന്നേരം 4 നു ളാലം പഴയപള്ളിയിൽ വികാരി റവ. ഫാദർ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടെ ളാലം പഴയ പള്ളിയിൽ നിന്നും തിരുനാൾ പതാകയുമായി ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടക്കും.
പാലാ കത്തീഡ്രൽ വികാരി റവ. ഫാദർ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമം നിർവഹിക്കും. വൈകുന്നേരം 7 ന്
ജൂബിലിയോടാനുബന്ധിച്ചുള്ള നാടകമേളയ്ക്ക് മുനിസിപ്പൽ ടൗൺഹാളിൽ തുടക്കമാകും.
ഡിസംബർ 7 നു രാവിലെ 11 മണിക്ക് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. തുടർന്ന് വൈകുന്നേരം 6 മണിക്ക് ടൗൺ ചുറ്റി പ്രദക്ഷിണം നടക്കും. പാലാ രൂപത പ്രൊക്യുറേറ്റർ റവ. ഫാദർ ജോസഫ് മുത്തനാട്ട് സന്ദേശം നൽകും. പ്രധാന തിരുന്നാൾ ദിനമായ 8 ആം തീയതി രാവിലെ 6.30 നു പാലാ രൂപതധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
രാവിലെ 8 നു പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന മരിയൻ റാലി നടക്കും. തുടർന്ന് 10 നു റവ. ഫാദർ ദേവസ്യാച്ഛൻ വട്ടപ്പലം ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 11 മണിക്ക് ജൂബിലീ സാംസ്കാരിക ഘോഷയാത്ര, ടു വീലർ ഫാൻസി ഡ്രസ്സ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടക്കും.
4 മണിക്ക് വിവിധ പന്തലുകളിലൂടെ തിരുന്നാൾ പ്രദക്ഷിണം നടക്കും. പാലാ രൂപതധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാൾ സന്ദേശവും, വിശുദ്ധ കുർബാനയുടെ ആശീർവാദവും നൽകും. റവ. ഫാദർ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൃതജ്ഞത അർപ്പിച്ചു സംസാരിക്കും. പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ പാലാ കത്തീഡ്രൽ പള്ളി വികാരി റവറന്റ് ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കൈക്കാരന്മാരായ രാജേഷ് പാറയിൽ, സുനിൽ മുരിങ്ങയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.






