Hot Posts

6/recent/ticker-posts

കാവുംകണ്ടം സൺഡേ സ്കൂളിൽ മതാധ്യാപക ദിനം ആചരിച്ചു


കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺ‌ഡേ സ്കൂളിൽ മതാധ്യാപക ദിനം ആചരിച്ചു. മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോയുടെ ഓർമ്മ തിരുനാൾ സമുചിതമായി ആഘോഷിച്ചു. 


വിശുദ്ധ കുർബാനക്ക് ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. തുടർന്ന് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ അധ്യക്ഷത വഹിച്ചു. ജിയാ കോഴിക്കോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. 



ഫാ.സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. സൺഡേ സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അധ്യാപകർക്ക് വേണ്ടി ബൈബിൾ ക്വിസ് മത്സരം, കുസൃതി ചോദ്യ മത്സരം എന്നിവ നടത്തി. സമ്മേളനത്തിൽ ഷൈനി വട്ടക്കാട്ടിനെ ഭാഗ്യശാലിയായ അധ്യാപികയായി തെരഞ്ഞെടുത്ത് സമ്മാനം നൽകി. 



തുടർന്ന് ഗ്രീൻ ഹൗസിന്റെ  നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അനൂജ വട്ടപ്പാറക്കൽ, മരിയ കൊന്നക്കൽ, ആൽബിൻ കറിക്കല്ലിൽ, അസ്‌മി തെക്കേക്കര, അനാമിക വട്ടപ്പാറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions